---
title: "#Aralam | ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാം"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167173/aralam"
published_at: "2023-12-05T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ec4ffeb4d6_Screenshot_2023-12-05-12-00-00-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Aralam | ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാം

> **Lead Summary:** **ആറളം**: ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാം നാട്ടുസഭ 2023 സംഘടിപ്പിച്ചു. വിദ്യാലയത്തിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പരീക്ഷയ്ക്കു മുന്നോടിയായുള്ള തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവ് വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി ആറളം ഫാമിനുള്ളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.

## Article Content

**ആറളം**: ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാം നാട്ടുസഭ 2023 സംഘടിപ്പിച്ചു. വിദ്യാലയത്തിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പരീക്ഷയ്ക്കു മുന്നോടിയായുള്ള തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവ് വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി ആറളം ഫാമിനുള്ളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.

ആറളം ഫാം വാർഡ് മെമ്പർ മിനി ദിനേശൻ അദ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം പുനരധിവാസ മേഖലയിലെ മുഴുവൻ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളെയും ഈ വർഷം പരീക്ഷക്ക് ഇരുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തും.

കുട്ടികളുടെ ഹാജർ നില ഉയർത്തുക, പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കുക, കൊഴിഞ്ഞ് പോക്ക് തടയുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ചർച്ചയിൽ ഉയർന്നു വന്നത്. സീനിയർ അസിസ്റ്റന്റ് ഒ.പി. സോജൻ പദ്ധതി വിശദീകരണം നടത്തി.

സൈറ്റ് മാനേജർ ഷൈജു, അഡ്‌മിനിസ്ടേറ്റീവ് ഓഫീസർ നിധീഷ്‌കുമാർ, കുടുംബശ്രീ കോർഡിനേറ്റർ സനൂപ്, മദർ പി ടി എ പ്രസിഡൻ്റ് ഷീന, പി ടി എപ്രിസിഡന്റ് കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാം നാട്ടു സഭ പഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167173/aralam)