---
title: "പാനൂരിൽ ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹം  സംഘടിപ്പിച്ചു"
english_title: " Wedding were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167215/wedding-were-held"
published_at: "2023-12-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ef08a37a62_IMG-20231205-WA0007.jpg"
keywords: []
---

# പാനൂരിൽ ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹം  സംഘടിപ്പിച്ചു

> **Lead Summary:**  **തലശ്ശേരി**: എം എസ് എസ് ലേഡീസ് വിംഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയും ഭിന്നശേഷി കോര്‍ഡിനേഷന്‍ ഗ്രൂപ്പുംചേര്‍ന്ന് പാനൂരില്‍ ഒരുക്കിയ ഭിന്നശേഷി സമൂഹ വിവാഹം, മഹര്‍ ശ്രദ്ധേയമായി. സദ്ദാം ഹുസൈന്‍ പാണ്ടിക്കാട്-റുബൈദ മഞ്ചേരി, ഫസല്‍ റഹ് മാന്‍ കോഴിക്കോട്- സുമയ്യ അരീക്കോട്, ഫക്കീര്‍ മുഹമ്മദ് ത്വയ്യിബ് പുറക്കാട് ആലപ്പുഴ- സാജിദ എ വി അരീക്കോട്, പ്രശാന്ത് പി ചിറയിന്‍കീഴ് തിരുവനന്തപുരം - സബിദ ചുങ്കത്തറ നിലമ്പൂര്‍, ഷാമില്‍ ഒ കെ കുറ്റിയാട്ടൂര്‍- അസ്‌ന കരുവമ്പ്രം മലപ്പുറo എന്നി ദമ്പതികളാണ് സമൂഹ വിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.

## Article Content

 **തലശ്ശേരി**: എം എസ് എസ് ലേഡീസ് വിംഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയും ഭിന്നശേഷി കോര്‍ഡിനേഷന്‍ ഗ്രൂപ്പുംചേര്‍ന്ന് പാനൂരില്‍ ഒരുക്കിയ ഭിന്നശേഷി സമൂഹ വിവാഹം, മഹര്‍ ശ്രദ്ധേയമായി. സദ്ദാം ഹുസൈന്‍ പാണ്ടിക്കാട്-റുബൈദ മഞ്ചേരി, ഫസല്‍ റഹ് മാന്‍ കോഴിക്കോട്- സുമയ്യ അരീക്കോട്, ഫക്കീര്‍ മുഹമ്മദ് ത്വയ്യിബ് പുറക്കാട് ആലപ്പുഴ- സാജിദ എ വി അരീക്കോട്, പ്രശാന്ത് പി ചിറയിന്‍കീഴ് തിരുവനന്തപുരം - സബിദ ചുങ്കത്തറ നിലമ്പൂര്‍, ഷാമില്‍ ഒ കെ കുറ്റിയാട്ടൂര്‍- അസ്‌ന കരുവമ്പ്രം മലപ്പുറo എന്നി ദമ്പതികളാണ് സമൂഹ വിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.

പാനൂര്‍ ഇഖ് റഹ് ഖുര്‍ആന്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച കെ വി സൂപ്പി മാസ്റ്റര്‍ നഗറില്‍ നടന്ന നിക്കാഹിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഗുരുസന്നിധിയില്‍ നടന്ന താലിക്കെട്ടിന് വാസുദേവന്‍ ശാന്തിയും നേതൃത്വം നല്‍കി.

എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ പി ഉണ്ണീന്‍ മഹര്‍ സമര്‍പ്പണം നടത്തി. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പെരിങ്ങത്തൂര്‍ മഹല്ല് ഖത്തീബ് റഫീഖ് സക്കരിയ്യ ഫൈസി ഖുത്ബ നിര്‍വഹിച്ചു.

എം എസ് എസ് സംസ്ഥാന സെക്രട്ടറി പ്രൊ ഇ പി ഇമ്പിച്ചിക്കോയ സന്ദേശ സമര്‍പ്പണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ പി വി സൈനുദ്ധീന്‍ ആമുഖ ഭാഷണം നടത്തി.

സംസ്ഥാന ബാലാവകാശകമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ കെ വി മനോജ് കുമാര്‍, ചില്‍ഡ്രന്‍സ് ട്രീസ് അവാര്‍ഡ് ജേതാവ് ഹാസിം വെളിമണ്ണ, മുസ് ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ്, ഓള്‍ ഇന്ത്യ കെ എം സി സി പ്രസിഡണ്ട് എം കെ നൗഷാദ്, പാനൂര്‍ മഹല്ല് ജമാ അത്ത് പ്രസിഡണ്ട് പി കെ അഹമ്മദ് ഹാജി, ആര്‍ അബ്ദുല്ല മാസ്റ്റര്‍, ഡോ കെ അബൂബക്കര്‍, ബാലിയില്‍ മഹമൂദ് ഹാജി, എന്‍ കെ സി ഉമ്മര്‍, പ്രൊ എന്‍ കുഞ്ഞമ്മദ്, ടി റസാഖ്, പി പി സുലൈമാന്‍ ഹാജി, ഡോ അബ്ദുല്‍ ജലീല്‍ ഒതായി, ഡോ ഷഹീദ്, ഡോ കെ മൊയ്തു, ഡോ വി ഹസ്സന്‍, കെ വി നാസര്‍ സംസാരിച്ചു.

മഹര്‍ സദസ്സ് ജിമി ജോണ്‍, സുമി ജോണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എസ് വനിത വിംഗ് ജില്ലാ പ്രസിഡണ്ട് കെ വി റംല ടീച്ചര്‍ അധ്യക്ഷയായി. ചടങ്ങില്‍ കെ പി മോഹനന്‍ എം എല്‍ എ മുഖ്യാതിഥിയായി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഭിന്നശേഷി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ അലി പേരാവൂര്‍, മാമു വയനാട് ഉപഹാരം ഏറ്റുവാങ്ങി. എസ് വി മുഹമ്മദലി മാസ്റ്റര്‍ മഹര്‍ സന്ദേശം കൈമാറി.

എം എസ് എസ് ജില്ല പ്രസിഡണ്ട് ബി ടി കുഞ്ഞു.പാനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത അശോക്, എന്‍ എ കരീം, പി കെ പ്രവീണ്‍, പി കെ പ്രവീണ്‍, കെ കെ സുധീര്‍ കുമാര്‍, എം രത്‌നാകരന്‍, രാജേന്ദ്രന്‍ തായാട്ട്, എ.യതീന്ദ്രന്‍ മാസ്റ്റര്‍, ഒ സൈറബാനു, വി പി എ പൊയിലൂര്‍, കെ കെ ലത്തീഫ്, വൈ എo ഇസ്മായില്‍ ഹാജി, ഒന്തത്ത് ഉസ്മാന്‍, അഷ്‌റഫ് പാലത്തായി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167215/wedding-were-held)