---
title: "പോക്സോ കേസിൽ പ്രതിയായ യുവാവിന്  ശിക്ഷ വിധിച്ചു"
english_title: " Poxo case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167216/poxo-case"
published_at: "2023-12-05T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ef2499ea41_IMG-20231205-WA0008.jpg"
keywords: []
---

# പോക്സോ കേസിൽ പ്രതിയായ യുവാവിന്  ശിക്ഷ വിധിച്ചു

> **Lead Summary:**  തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവിന് 10 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

 തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവിന് 10 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

സന്തോഷ് എന്ന സുബീഷ് (28)നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്. പരിയാരം മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷൻ പരിധിയിൽ 2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് പ്രതി സന്തോഷ് എന്ന സുബീഷ് ലൈംഗീക പീഡനത്തിനിരയാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.

പരിയാരം എസ്.ഐ പി.സി സഞ്ജയ് കുമാർ ആണ് കേസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രൊസിക്യൂട്ടർ ഷെറിമോൾ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167216/poxo-case)