---
title: "ജീവനക്കാർക്ക് ശമ്പളം കൊടുക്കണം: മൂന്നു വീടുകൾ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ"
english_title: "Baiju Ravindran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167218/baiju-ravindran"
published_at: "2023-12-05T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ef2f310361_Screenshot_2023-12-05-15-22-14-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജീവനക്കാർക്ക് ശമ്പളം കൊടുക്കണം: മൂന്നു വീടുകൾ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ

> **Lead Summary:** ജീവനക്കാർക്ക് ശമ്പളം നൽകാനായി തന്റെ വീടുകൾ പണയം വച്ച് എഡ്യൂടെക് ഭീമനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകളും എപ്സിലോണിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വില്ലയുമാണ് 12 മില്യൺ ഡോളറിന് ബൈജു പണയം വച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

## Article Content

ജീവനക്കാർക്ക് ശമ്പളം നൽകാനായി തന്റെ വീടുകൾ പണയം വച്ച് എഡ്യൂടെക് ഭീമനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകളും എപ്സിലോണിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വില്ലയുമാണ് 12 മില്യൺ ഡോളറിന് ബൈജു പണയം വച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ബൈജൂസിന്റെ മാതൃ സ്ഥാപനമായ തിങ്ക് ആൻഡ് ലേണിലെ 15000ഓളം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനാണ് ബൈജൂസ് തന്റെ ആസ്തികൾ പണയപ്പെടുത്തിയതെന്നും ഇവർക്കുള്ള ശമ്പളം തിങ്കളാഴ്ച നൽകി എന്നുമാണ് വിവരം. വാർത്തയോട് ബൈജു രവീന്ദ്രനും കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് അധികൃതരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു കാലങ്ങളായി നേരിട്ട തിരിച്ചടികൾക്കിടയിലും കമ്പനിയെ നിലനിർത്താനും സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുമുള്ള ശ്രമത്തിലാണ് ബൈജു രവീന്ദ്രൻ.പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്ഫോം 400 മില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങുകയാണ് ബൈജൂസ്.

വായ്പയെടുത്ത 1.2 ബില്യൺ ഡോളറിന്റെ പലിശ അടവ് മുടങ്ങിയതിനെത്തുടർന്നുള്ള നിയമ നടപടികളും ബൈജൂസിന് തിരിച്ചടിയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167218/baiju-ravindran)