---
title: " രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167248/peravoor"
published_at: "2023-12-05T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f1ad352ab9_IMG-20231205-WA0039.jpg"
keywords: []
---

#  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ**: ഡിസംബർ 5 ദേശീയ വളണ്ടിയർ ദിനത്തിന്റെ ഭാഗമായി പേരാവൂർ മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്തദാനത്തിൽ പങ്കുചേർന്നു. കോളേജിലെ എൻ. എസ്. എസ് യൂണിറ്റ്, ബ്ലഡ് ഡോണേർസ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെയും- തലശ്ശേരി ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ റീന ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: ഡിസംബർ 5 ദേശീയ വളണ്ടിയർ ദിനത്തിന്റെ ഭാഗമായി പേരാവൂർ മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്തദാനത്തിൽ പങ്കുചേർന്നു. കോളേജിലെ എൻ. എസ്. എസ് യൂണിറ്റ്, ബ്ലഡ് ഡോണേർസ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെയും- തലശ്ശേരി ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ റീന ഉദ്ഘാടനം ചെയ്തു.

എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ  പ്രീത കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ  ഇന്ദു. കെ മാത്യു അധ്യക്ഷത വഹിച്ചു, നിഷ ടീച്ചർ, ബ്ലഡ് ഡോണേർസ് കേരള ഇരിട്ടി താലൂക്ക് സെക്രട്ടറി  എം. ചന്ദ്രൻ, കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എൻ. എസ്. എസ് സ്റ്റുഡന്റ് കോർഡിനേറ്റർ അനഘ. കെ പരിപാടിയിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167248/peravoor)