---
title: "സ്‌നേഹയാത്രയുമായി ക്രൈസ്തവ വീടുകളിലേക്ക് ബിജെപി; 20 മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167252/bjp"
published_at: "2023-12-05T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f21c72daed_n5626079801701781950050be2b570bd5c7581169d16c07856e10bc1c86ff8a814dde9210db7c80bc728c45.jpg"
keywords: []
---

# സ്‌നേഹയാത്രയുമായി ക്രൈസ്തവ വീടുകളിലേക്ക് ബിജെപി; 20 മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര

> **Lead Summary:** **കോട്ടയം: **സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ജനുവരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പദയാത്രയും നടത്താനും തീരുമാനമായി. ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്‌നേഹയാത്ര നടത്താനും ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ തിരുമാനിച്ചതായി രമേശ് പറഞ്ഞു. 

## Article Content

**കോട്ടയം: **സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ജനുവരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പദയാത്രയും നടത്താനും തീരുമാനമായി. ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്‌നേഹയാത്ര നടത്താനും ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ തിരുമാനിച്ചതായി രമേശ് പറഞ്ഞു. 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മൂന്നിടത്ത് ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു. ഇതിന്റെ ആവേശം ഉള്‍ക്കൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രധാനമായും മൂന്ന് തീരുമാനങ്ങളാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. ഈ മാസത്തോടെ എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. കൂടാതെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എന്‍ഡിഎയുടെ ഭാഗമായി കെ സുരേന്ദ്രന്‍ നേതൃത്വത്തില്‍ പദയാത്ര നടത്താനും തീരുമാനിച്ചു. 25,000 പേരെ പദയാത്രയില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്‍ഡിഎ മുന്നണി വിപുലപ്പെടുത്തുമെന്നും രമേശ് പറഞ്ഞു.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 20 നും മുപ്പതിനുമിടയില്‍ കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ വീടുകളിലും സന്ദര്‍ശനം നടത്തും. സ്‌നേഹയാത്രയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167252/bjp)