---
title: "നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി"
english_title: "High court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167254/high-court"
published_at: "2023-12-05T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f231edcaf3_n5626312401701782200055ad8af41da425f22c775a3d6dcc6207de0abc797d519b6fff631eb60d31f7db4b.jpg"
keywords: []
---

# നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

> **Lead Summary:** **കൊച്ചി:** നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നോട്ടിസ് അയച്ച കോടതി, കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റി.

## Article Content

**കൊച്ചി:** നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നോട്ടിസ് അയച്ച കോടതി, കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റി.

നവകേരള സദസനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവടക്കം നേരത്തെ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക ഫണ്ട് പരിധി നിശ്ചയിക്കാന്‍ മാത്രമെ നിയമ പ്രകാരം സര്‍ക്കാരിന് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കിതിരുന്നു. സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെ ഇറക്കാനാകുമെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചിരുന്നു.

നവകേരശ സദസിനായി തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ ക്വാട്ട നിശ്ചയിച്ചായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകള്‍ അന്‍പതിനായിരവും മുന്‍സിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം എന്നായിരുന്നു നിര്‍ദ്ദേശം. കോര്‍പ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നല്‍കേണ്ടത് 3 ലക്ഷം രൂപയുമായിരുന്നു. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നല്‍കാനായിരുന്നു ഉത്തരവ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167254/high-court)