---
title: "മീൻകുണ്ട് റോഡിന്റെ തകർന്ന സംരക്ഷണ മതിലിന്റെ നിർമ്മാണം ആരംഭിച്ചു"
english_title: "Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167257/road"
published_at: "2023-12-05T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f276881c97_IMG-20231205-WA0004.jpg"
keywords: []
---

# മീൻകുണ്ട് റോഡിന്റെ തകർന്ന സംരക്ഷണ മതിലിന്റെ നിർമ്മാണം ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി:** റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന എടൂർ പാലത്തിൻകടവ് റോഡിൽ കച്ചേരികടവിനും പാലത്തിൻകടവിനും ഇടയിൽ സംരക്ഷണ ഭിത്തി തകർന്ന് അപകടത്തിലായിരുന്ന മീൻകുണ്ട് ഭാഗത്തെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. 2018 ലെ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തിയാണ് രണ്ട് കോടി രൂപ ചിലവിൽ പുനർ നിർമ്മിക്കുന്നത്. 90 മീറ്റർ നിലാവ് 12 മീറ്റർ ഉയരവും വരുന്ന ഗ്യാബിയോൺ ഭിത്തിയാണ് നിർമ്മാണം. പുഴയുടെ അടിത്തട്ടിൽനിന്നും കോൺക്രീറ്റ് അടിത്തറക്ക് മുകളിൽ പ്രത്യേക ഇരുമ്പ് നെറ്റിനുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് ഭിത്തിയുടെ നിർമാണം. ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകുന്നഓരോ ഘട്ടത്തിലും മണ്ണിട്ട് ബലപ്പെടുത്തിയ ( നൈയിലിംഗ് ) ശേഷമാണ് അടുത്ത ഘട്ടം നിർമ്മാണം ആരംഭിക്കുക.

## Article Content

**ഇരിട്ടി:** റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന എടൂർ പാലത്തിൻകടവ് റോഡിൽ കച്ചേരികടവിനും പാലത്തിൻകടവിനും ഇടയിൽ സംരക്ഷണ ഭിത്തി തകർന്ന് അപകടത്തിലായിരുന്ന മീൻകുണ്ട് ഭാഗത്തെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. 2018 ലെ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തിയാണ് രണ്ട് കോടി രൂപ ചിലവിൽ പുനർ നിർമ്മിക്കുന്നത്. 90 മീറ്റർ നിലാവ് 12 മീറ്റർ ഉയരവും വരുന്ന ഗ്യാബിയോൺ ഭിത്തിയാണ് നിർമ്മാണം. പുഴയുടെ അടിത്തട്ടിൽനിന്നും കോൺക്രീറ്റ് അടിത്തറക്ക് മുകളിൽ പ്രത്യേക ഇരുമ്പ് നെറ്റിനുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് ഭിത്തിയുടെ നിർമാണം. ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകുന്നഓരോ ഘട്ടത്തിലും മണ്ണിട്ട് ബലപ്പെടുത്തിയ ( നൈയിലിംഗ് ) ശേഷമാണ് അടുത്ത ഘട്ടം നിർമ്മാണം ആരംഭിക്കുക.

 പാലത്തിൻകടവ് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാക്കുന്നത്. 2018 ലെ പ്രളയത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതോടെ റോഡും അതിനോട് ചേർന്ന് ബാരാപോളിലേക്ക് വെള്ളം എത്തുന്ന കനൽ ഉൾപ്പെടെ കടന്നു പോകുന്ന പ്രദേശം മണ്ണിടിച്ചിൽ ഭീക്ഷണിയിൽ ആയിരുന്നു. തുടർന്നുവന്ന ഓരോ മഴക്കാലവും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും കാര്യമായ അപകടങ്ങൾ ഒന്നും സംഭവിക്കാതെ കടന്നുപോകുക ആയിരുന്നു. അപകട സാധ്യത നിലനിക്കുമ്പോഴും പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു വഴികൾ ഒന്നുമില്ലാതിരുന്ന പാലത്തിൻകടവ് നിവാസികൾ ഇതുവഴി തന്നെയാണ് യാത്ര ചെയ്തിരുന്നത്.

പുതിയ സംരക്ഷണ ഭിത്തി വരുന്നതോടെ വർഷങ്ങളായി തുടരുന്ന അപകടാവസ്‌തിയിൽ നിന്നും മോചനം ലഭിച്ചതിന്റെ ആശ്വസത്തിലാണ് പ്രദേശവാസികൾ. മീൻകുണ്ട് ഭാഗം കൂടി പണി പൂർത്തിയാകുന്നതോടെ എടൂർ പാലത്തിൻകടവ് കെ എസ് ടി പി റോഡിന്റെ ഏകദേശം പണികൾ പൂർത്തിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167257/road)