---
title: "കൊച്ചിയിലെ പിഞ്ചു കുഞ്ഞിന്റെ മരണം; അമ്മയും സുഹൃത്തും അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167268/arrested"
published_at: "2023-12-05T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f30c63eafa_n562634358170178566626903339b67ec3faa6dd21ea588f3b0d7edce5175c4fae6412edc701b16464c32b8.jpg"
keywords: []
---

# കൊച്ചിയിലെ പിഞ്ചു കുഞ്ഞിന്റെ മരണം; അമ്മയും സുഹൃത്തും അറസ്റ്റില്‍

> **Lead Summary:** **കൊച്ചി:** കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മ അശ്വതി , സുഹൃത്ത് ഷാനിഫ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും. മരണം കൊലപാതകമെന്നു നേരത്തെ തെളിഞ്ഞിരുന്നു. 

## Article Content

**കൊച്ചി:** കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മ അശ്വതി , സുഹൃത്ത് ഷാനിഫ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും. മരണം കൊലപാതകമെന്നു നേരത്തെ തെളിഞ്ഞിരുന്നു. 

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തടാൻ അശ്വിനി ശ്രമിച്ചില്ലെന്നും പൊലീസ് പറയുന്നു. 

കുട്ടിയുടെ തല സ്വന്തം മുട്ടില്‍ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ് കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

കുഞ്ഞിന്റെ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴിയെടുത്തശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

കുട്ടിയുടെ അമ്മയും ഷാനിഫും തമ്മില്‍ അടുപ്പത്തിലായിരുന്നു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂര്‍ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ല. ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167268/arrested)