---
title: "മാടത്തിയിൽ എൽ പി സ്കൂളിൽ വിജയോത്സവം"
english_title: "Madatthil lp school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167292/madatthil-lp-school"
published_at: "2023-12-05T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f4f5c800b0_IMG-20231205-WA0006.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂളിൽ വിജയോത്സവം

> **Lead Summary:** **മാടത്തിൽ: **ഇരിട്ടി സബ്ജില്ലാ സ്കൂൾകലോത്സവത്തിലും, ശാസ്ത്രോത്സവത്തിലും മികച്ച വിജയം കരസ്ഥമാക്കിയ മാടത്തിയിൽ എൽ പി സ്കൂളിലെ പ്രതിഭകൾക്ക് അനുമോദനം നൽകുന്നതിന്റെ ഭാഗമായി മാടത്തിയിൽ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

## Article Content

**മാടത്തിൽ: **ഇരിട്ടി സബ്ജില്ലാ സ്കൂൾകലോത്സവത്തിലും, ശാസ്ത്രോത്സവത്തിലും മികച്ച വിജയം കരസ്ഥമാക്കിയ മാടത്തിയിൽ എൽ പി സ്കൂളിലെ പ്രതിഭകൾക്ക് അനുമോദനം നൽകുന്നതിന്റെ ഭാഗമായി മാടത്തിയിൽ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

 പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സാജിത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.സി ചന്ദ്രമോഹനൻ, പ്രധാന അധ്യാപിക കെ.കെ. ചിന്താമണി, പി.ടി. എ പ്രസിഡണ്ട് സി രൂപേഷ്, മുൻ പ്രധാന അധ്യാപകൻ. കെ രാമചന്ദ്രൻ, പി ടി എ വൈസ് പ്രസിഡണ്ട് നൗഫൽ പി., മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ്, സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി കെ എസ്.ആർ ജി കൺവീനർ വിൻസി വർഗീസ്, സ്കൂൾ ലീഡർ ആദിദേവ്, അധ്യാപകരായ അമിത് ചന്ദ്ര, രേഷ്ന പി.കെ, അഞ്ജന വി വി, ബിജില കെ എന്നിവർ സംസാരിച്ചു. തുടർന്ന് സമ്മാനദാനവും വിദ്യാർത്ഥികളുടെ കലാവിരുന്നും പായസ വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167292/madatthil-lp-school)