---
title: "ലിംഗനീതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനെന്നും ബാലുശ്ശേരി മോഡൽ സ്വാഗതാർഹമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി"
english_title: "Education Minister V Sivankutty said that the Balussery model is welcome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16731/Education-Minister-V-Sivankutty-said-that-the-Balussery-model-is-welcome"
published_at: "2021-12-18T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdb03fe70e2_Screenshot_20211218_151358.jpg"
keywords: []
---

# ലിംഗനീതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനെന്നും ബാലുശ്ശേരി മോഡൽ സ്വാഗതാർഹമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** ലിംഗനീതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനെന്നും ബാലുശ്ശേരി മോഡൽ സ്വാഗതാർഹമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രസ് ക്ലബ് ഇന്ന് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാര്യങ്ങളോട് എതിർപ്പുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതൊക്കെ ചർച്ച ചെയ്ത് പരിഹരിക്കും.

## Article Content

ലിംഗനീതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനെന്നും ബാലുശ്ശേരി മോഡൽ സ്വാഗതാർഹമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രസ് ക്ലബ് ഇന്ന് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാര്യങ്ങളോട് എതിർപ്പുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതൊക്കെ ചർച്ച ചെയ്ത് പരിഹരിക്കും.

ഏത് വസ്ത്രം ധരിക്കുക എന്നത്  ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണ്. മാന്യവും സംസ്കാരത്തിന് യോജിച്ചതുമായ വസ്ത്രം ആവണന്നേയുള്ളൂ. എല്ലാ സ്കൂളുകളിലും കളിസ്ഥലം ഉറപ്പു വരുത്തും. ഉള്ള സ്ഥലത്ത് മുഴുവൻ കെട്ടിടം പണിയുന്നത് നി രുൽസാഹപ്പെടുത്തും. പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കൂടി സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു സ്കൂളുകളിലെ ലൈബ്രറികളെ കാര്യക്ഷമമാക്കും.

ലൈബ്രററി വിപുലീകരണത്തിനായി 10കോടിയുടെ പുസ്തകങ്ങൾ നൽകി. വ്യത്യസ്ഥത ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങൾ സമാനമായതിനാൽ എണ്ണം ചുരുക്കുമെന്നും മന്ത്രി അറിയിച്ചു. നോക്കുകൂലിക്കെതിരെ എല്ലാ ജില്ലയിലും ബോധവൽക്കരണം നടത്തും. നോക്കുകൂലി അംഗീകരിക്കില്ല. മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡുമായി ആലോചിച്ച് സംസ്ഥാനത്ത് ഊബർ, ഓല മാതൃകയിൽ ഓൺലൈൻ ടാക്സി പദ്ധതി ആലോചിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി.

വാക്സിൻ എടുക്കാത്തതിൻ്റെ പേരിൽ ആരോടും വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കില്ലെന്നും പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ മലബാറിൽ 79 അധിക ബാച്ചുകൾ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡൻ്റ് സബിന പത്മൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16731/Education-Minister-V-Sivankutty-said-that-the-Balussery-model-is-welcome)