---
title: "#surgery | മൂക്കിലെ ദശ നീക്കാനുള്ള സർജറിക്ക് പിന്നാലെ മരണം: മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു "
english_title: "surgery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167348/surgery"
published_at: "2023-12-06T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ffeec4669c_Screenshot_2023-12-06-10-15-02-30_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #surgery | മൂക്കിലെ ദശ നീക്കാനുള്ള സർജറിക്ക് പിന്നാലെ മരണം: മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു 

> **Lead Summary:** **വയനാട്**: കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്‌റ്റെബിനാണ് മരിച്ചത്.

## Article Content

**വയനാട്**: കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്‌റ്റെബിനാണ് മരിച്ചത്.

മൂക്കിലെ ദശ നീക്കാനുള്ള സർജറിക്കായാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ സർജറിക്ക് പിന്നാലെ യുവാവ് മരിക്കുകയായിരുന്നു. ഡിസംബർ ഒന്നിനാണ് ആശുപത്രിയിൽ സ്റ്റെബിൻ അഡ്മിറ്റായത്.

അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം മരിച്ച ദിവസം പോസ്റ്റുമോർട്ടം നടത്താനോ പരാതി നൽകാനോ കുടുംബം തയ്യാറായിരുന്നില്ല.

പിന്നീടാണ് ചികിത്സാ പിഴവ് ആരോപിച്ച് പരാതി നൽകിയത്. ഇതോടെയാണ് പള്ളി സെമിത്തേരിയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167348/surgery)