---
title: "#accidentaldeath | ജമ്മു കശ്മീർ വാഹനാപകടത്തിൽ  മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167352/accidentaldeath"
published_at: "2023-12-06T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65700374093d1_IMG-20231206-WA0008.jpg"
keywords: []
---

# #accidentaldeath | ജമ്മു കശ്മീർ വാഹനാപകടത്തിൽ  മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് 

> **Lead Summary:** ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്.

## Article Content

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്.

മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പല മലയാളി സംഘടനകളും സഹായം ഉറപ്പാക്കാൻ രംഗത്തുണ്ട്.

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ഡ്രൈവർ ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167352/accidentaldeath)