---
title: "സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി "
english_title: "The UDF marched to the Collectorate against the Silver Line project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16739/The-UDF-marched-to-the-Collectorate-against-the-Silver-Line-project"
published_at: "2021-12-18T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdb8a459f1f_Screenshot_20211218_160128.jpg"
keywords: []
---

# സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി 

> **Lead Summary:** സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ സ്റ്റേഡിയം കോർണറിലെ നെഹറു സ്തൂപത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ സ്ക്വയർ, താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ്ണ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രത്യക്ഷ സമരവുമായി UDF രoഗത്തു വരുന്നതിന് മുന്നേ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.

## Article Content

സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ സ്റ്റേഡിയം കോർണറിലെ നെഹറു സ്തൂപത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ സ്ക്വയർ, താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ്ണ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രത്യക്ഷ സമരവുമായി UDF രoഗത്തു വരുന്നതിന് മുന്നേ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.

നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസും നൽകി പ്രശ്നത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താൻ UDF ശ്രമിച്ചിരുന്നു. എന്നാൽ ഇതുവരെ സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് ടി സിദ്ദീഖ് പറഞ്ഞു.. വിശദമായ പദ്ധതി രേഖ പൊതുസമക്ഷം അവതരിപ്പിക്കാതെ നടപ്പാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ നീഗൂഢമായ അജണ്ട . സി പി എമ്മിന് സാമ്പത്തിക കുംഭകോണം നടത്താനാണ് പദ്ധതിക്ക് പിന്നിലെന്നും ടി സിദ്ദീഖ് ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടാത്ത, നാടിന് വേണ്ടാത്ത സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ധിക്കാരം പുർവ്വം വന്നാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങൾ എതിർക്കും.

പദ്ധതി ചെലവിനെ കുറിച്ച് മുഖ്യമന്ത്രി ഒന്ന്  പറയുന്നു, രാജ്യത്തിൻ്റെ നീതി ആയാഗ് മറ്റൊന്ന് പറയുന്നു. ആരെയാണ് വിശ്വസിക്കേണ്ടത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ:അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. സണ്ണി ജോസഫ് MLA, സജീവ് ജോസഫ് MLA, DCC പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുർ റഹ്മാൻ കല്ലായി, സതീശൻ പാച്ചേനി, സി എ അജീർ, ഇല്ലിക്കൽ അഗസ്തി, എം എ കരീം, എ.ഡി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. ഇരുപതിനായിരത്തിൽപ്പരം കുടുംബംഗങ്ങളെ കുടിയൊഴിപ്പിക്കുന്ന, പാരിസ്ഥിതികമായി വലിയ അഘാതം ഉണ്ടാക്കുന്ന, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിടുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16739/The-UDF-marched-to-the-Collectorate-against-the-Silver-Line-project)