---
title: "കോടതികളിൽ നടക്കുന്നത് ആർ.എസ്.എസ് റിക്രൂട്ട്മെന്റ്, ജുഡീഷ്യറിയുടെ മഹിമ അധിക കാലം നിലനിൽക്കില്ല; എം.വി. ഗോവിന്ദൻ"
english_title: "MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167417/mv-govindan"
published_at: "2023-12-06T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657031d00421f_IMG-20231206-WA0193.jpg"
keywords: []
---

# കോടതികളിൽ നടക്കുന്നത് ആർ.എസ്.എസ് റിക്രൂട്ട്മെന്റ്, ജുഡീഷ്യറിയുടെ മഹിമ അധിക കാലം നിലനിൽക്കില്ല; എം.വി. ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ**: കോടതികളിൽ ആർ.എസ്.എസ് റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്ന് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂർ ജില്ലയിലെ കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: കോടതികളിൽ ആർ.എസ്.എസ് റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്ന് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂർ ജില്ലയിലെ കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസിൻ്റെയും സംഘ്പരിവാറിന്റെയും കോമരമായി പ്രവർത്തിക്കുന്നവരെ ഹൈകോടതികളിലും സുപ്രീംകോടതികളിലും എടുക്കുകയാണ്. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167417/mv-govindan)