---
title: "'സൃഷ്ടിപഥം' സാഹിത്യ കൂട്ടായ്മ ജില്ലാ സമ്മേളനം 10 ന് കണ്ണൂരിൽ "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167424/kannur"
published_at: "2023-12-06T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657035a770fbf_Screenshot_20231206-141622_WhatsApp.jpg"
keywords: []
---

# 'സൃഷ്ടിപഥം' സാഹിത്യ കൂട്ടായ്മ ജില്ലാ സമ്മേളനം 10 ന് കണ്ണൂരിൽ 

> **Lead Summary:** **കണ്ണൂർ** : 'സൃഷ്ടിപഥം' മലയാള സാഹിത്യ കൂട്ടായ്‌മയുടെ ജില്ലാസമ്മേളനം ഡിസംബർ 10 ന് ലിപിലയം എന്ന പേരിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡണ്ട് സന്തോഷ് കണ്ണൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ** : 'സൃഷ്ടിപഥം' മലയാള സാഹിത്യ കൂട്ടായ്‌മയുടെ ജില്ലാസമ്മേളനം ഡിസംബർ 10 ന് ലിപിലയം എന്ന പേരിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡണ്ട് സന്തോഷ് കണ്ണൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാലത്ത് പത്ത് മണിക്ക് പ്രശസ്ത സംഗീതജ്ഞൻ പത്മശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 11 പുസ്തകങ്ങൾ പ്രകാശനം ചെയ്യും.ഉച്ചതിരിഞ്ഞ് 2 മണിക്ക് കവിയരങ്ങ്, ഗാനാലാപനം,കുട്ടികൾക്കുള്ള അനുമോദനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും.നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും സംസ്ഥാനത്തിലെ വിവിധ സ്‌കൂൾ, കോളേജ് തലത്തിലെ കുട്ടികൾക്ക് കലാ പരമായും സാഹിത്യപരമായും പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്‌ത സാഹിത്യ പ്രസ്ഥാനമാണ് സൃഷ്ടിപഥമെന്ന് സന്തോഷ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ, പിതാംബരൻ കണ്ണോം, ഷീല നമ്പ്രം, ഉമ്മു സറീന, പ്രേമലത എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167424/kannur)