---
title: "കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന കേസ്: അമ്മയും പങ്കാളിയും റിമാൻഡിൽ"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167461/kochi"
published_at: "2023-12-06T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657069ba12e27_IMG-20231206-WA0029.jpg"
keywords: []
---

# കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന കേസ്: അമ്മയും പങ്കാളിയും റിമാൻഡിൽ

> **Lead Summary:** കൊച്ചി:എളമക്കരയിൽ കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഡിസംബർ 20 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതിയായ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കും മാറ്റും.

## Article Content

കൊച്ചി:എളമക്കരയിൽ കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഡിസംബർ 20 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതിയായ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കും മാറ്റും.

കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയെയും പങ്കാളിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അമ്മ അശ്വതിയുടെയും പങ്കാളി ഷാനിഫിന്റെയും അറസ്റ്റ്  പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും, പരിമിതമായ കേസിൽ ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ചാണ് പൊലീസ് അന്വേഷണം. കുട്ടിയുടെ ദേഹത്ത് പ്രതിയായ ഷാനിഫ് കടിച്ച പാടുകൾ സ്ഥിരീകരിക്കാൻ ഡെന്‍റൽ സാംപിൾ ഇന്ന് ശേഖരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167461/kochi)