---
title: "#thamarassery | താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി: വന പാലകർ സ്ഥലത്തെത്തി പരിശോധന നടത്തി "
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167562/thamarassery"
published_at: "2023-12-07T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571542adea6a_IMG-20231207-WA0017.jpg"
keywords: []
---

# #thamarassery | താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി: വന പാലകർ സ്ഥലത്തെത്തി പരിശോധന നടത്തി 

> **Lead Summary:** **താമരശ്ശേരി** : താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവയെ കണ്ടത്. ലോറി ഡ്രൈവര്‍ കടുവയെ കണ്ട വിവരം പോലീസിനെ അറിയിച്ചു.

## Article Content

**താമരശ്ശേരി** : താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവയെ കണ്ടത്. ലോറി ഡ്രൈവര്‍ കടുവയെ കണ്ട വിവരം പോലീസിനെ അറിയിച്ചു.

ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമായതിനാല്‍ തന്നെ യാത്രക്കാര്‍ക്കും സംഭവമറിഞ്ഞവര്‍ക്കും കൗതുകമായെങ്കിലും പോലീസും വനം വകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167562/thamarassery)