---
title: "തലാസ്മിയ ബാധിതർക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്"
english_title: "Free medical camp for thalassemia sufferers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16757/Free-medical-camp-for-thalassemia-sufferers"
published_at: "2021-12-18T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdd20e0748e_IMG-20211218-WA0075.jpg"
keywords: []
---

# തലാസ്മിയ ബാധിതർക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്

> **Lead Summary:**  കണ്ണൂർ: നാരായണ ഹെൽത്ത് സിറ്റി ബാംഗ്ലൂർ , ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള , ജിം കെയർ ആശുപത്രി കണ്ണൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തലാസ്മിയ ബാധിതർക്ക് ഹ്യൂമൺ ലൂക്കോസൈറ്റ് ആൻറ്റിജൻ ടെസ്റ്റും രക്തപരിശോധനയും നടത്തി. പ്രസ്തുത ക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള തലാസ്മിയ ബാധിതരായ ഇരുന്നോളം കുട്ടികൾ പങ്കെടുത്തു.തലാസ്മിയ അസുഖത്തെക്കുറിച്ച് ഡോ: സുനിൽ ഭട്ട് (ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ കുട്ടികളുടെ വിഭാഗം ഹെമറ്റോളജി, ഓങ്കോളജി രക്ത മജ്ജ മാറ്റി വെക്കൽ വിഭാഗം തലവൻ ) വിശദമായി സംസാരിച്ചു.

## Article Content

 കണ്ണൂർ: നാരായണ ഹെൽത്ത് സിറ്റി ബാംഗ്ലൂർ , ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള , ജിം കെയർ ആശുപത്രി കണ്ണൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തലാസ്മിയ ബാധിതർക്ക് ഹ്യൂമൺ ലൂക്കോസൈറ്റ് ആൻറ്റിജൻ ടെസ്റ്റും രക്തപരിശോധനയും നടത്തി. പ്രസ്തുത ക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള തലാസ്മിയ ബാധിതരായ ഇരുന്നോളം കുട്ടികൾ പങ്കെടുത്തു.തലാസ്മിയ അസുഖത്തെക്കുറിച്ച് ഡോ: സുനിൽ ഭട്ട് (ബാംഗ്ലൂർ നാരായണ ഹെൽത്ത് സിറ്റിയിലെ കുട്ടികളുടെ വിഭാഗം ഹെമറ്റോളജി, ഓങ്കോളജി രക്ത മജ്ജ മാറ്റി വെക്കൽ വിഭാഗം തലവൻ ) വിശദമായി സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ ഡോ: മുഹമ്മദ്‌ റജീസ് (ചീഫ് ഓഫ് ഓപ്പറേഷൻ ആൻഡ് ഫിനാൻസ് ) സ്വാഗതവും ഡോ :അംജത് പി. എ .പി (മെഡിക്കൽ ഡയറക്ടർ) ആദ്യക്ഷത വഹിച്ചു സംസാരിച്ചു.ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി ഷബീന ടീച്ചർ ഉദ്ഘാ ടനവും,ബ്ലഡ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയെ പ്രതിനിധീകരിച്ച് ശ്രീ സൻഫീർ ,ശ്രീ കരീം മാസ്റ്റർ എന്നിവരും സംസാരിച്ചു. തുടർന്ന് ഡോ: സുനിൽ ഭട്ട് തലാസ്മിയ അസുഖത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ഓരോ വർഷവും ആയിരത്തിലധികം കുട്ടികൾ തലാസ്മിയ അസുഖവുമായി ജനിക്കുന്നുണ്ട്.

ജനസംഖ്യയിൽ 3 - 4 % ആളുകൾ രോഗ ബാധിതരാണ്. നിർഭാഗ്യവശാൽ ഇത്തരം ആളുകൾക്ക് വേണ്ട വിധത്തിലുള്ള അവബോധം ലഭിക്കുന്നില്ല. ഈ സെമിനാറിന്റ പ്രധാന ലക്ഷ്യം ഈ അവസ്ഥയെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കാനും ഈ രോഗാവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നുo, ചികിത്സിക്കാമെന്നുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഓക്സിജനെ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ അഭാവമാണ് തലാസ്മിയ ഉണ്ടാവാൻ കാരണം.

ഈ അസുഖം ഉള്ളവർക്ക് ഹീമോഗ്ലോബിന്റെ കുറവ് ഉണ്ടാകുകയും , രക്ത ചoക്രമണം ചെയ്യുന്ന ചുവന്ന രക്താണുക്കൾ സാധാരണയേക്കാൾ കുറവായിരിക്കും. ഇത് വിളർച്ചയ്ക്ക് കാരണമാകുന്നു. വിവാഹത്തിന് മുൻപ് വ്യക്തികളിൽ ചില പരിശോധനകൾക്ക് വിധേയമാക്കുന്നതിലൂടെ തലാസ്മിയ തടയുവാൻ കഴിയും . മജ്ജ മാറ്റിവെക്കൽ മാത്രമാണ് ഈ അവസ്ഥക്കുള്ള ഏക പോംവഴി എന്ന് ഡോ: സുനിൽ ഭട്ട് പറഞ്ഞു. ചടങ്ങിന് ബി.ആർ പി.ഉണ്ണിത്താൻ (ജനറൽ മാനേജർ ) നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16757/Free-medical-camp-for-thalassemia-sufferers)