---
title: "#apply-now | ക്ലറിക്കല്‍ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167576/applynow"
published_at: "2023-12-07T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657161dde2e47_images.png"
keywords: []
---

# #apply-now | ക്ലറിക്കല്‍ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ കോര്‍പ്പറേഷന്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ഗവ.പ്ലീഡറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബിരുദവും ആറ് മാസത്തില്‍ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായവരും സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്‍ഡ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 21നും 35നും ഇടയില്‍. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 23ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596. 

## Article Content

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ കോര്‍പ്പറേഷന്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ഗവ.പ്ലീഡറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബിരുദവും ആറ് മാസത്തില്‍ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായവരും സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്‍ഡ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 21നും 35നും ഇടയില്‍. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 23ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167576/applynow)