---
title: "#MoopensMedicalCollege | കിടപ്പു രോഗികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം"
english_title: "Moopens Medical College PMR Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167604/moopens-medical-college-pmr-department"
published_at: "2023-12-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571732b69c51_Screenshot_2023-12-07-12-50-22-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #MoopensMedicalCollege | കിടപ്പു രോഗികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം

> **Lead Summary:** **മേപ്പാടി**: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്യൂറോ സർജറി കഴിഞ്ഞ് കിടപ്പിലായവർക്കും പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവർക്കും സെറിബ്രൽ പൾസി പോലുള്ള അസുഖമുള്ളവർക്കും അപകടങ്ങൾ മൂലം കിടപ്പിലായവർക്കുമായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

## Article Content

**മേപ്പാടി**: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്യൂറോ സർജറി കഴിഞ്ഞ് കിടപ്പിലായവർക്കും പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവർക്കും സെറിബ്രൽ പൾസി പോലുള്ള അസുഖമുള്ളവർക്കും അപകടങ്ങൾ മൂലം കിടപ്പിലായവർക്കുമായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

ഡിസംബർ 14 മുതൽ ഡിസംബർ 21 വരെ നടത്തുന്ന ക്യാമ്പിന് പി എം ആർ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ നേതൃത്വം നൽകും. സൗജന്യ വൈദ്യ പരിശോധനയും ലാബ് ടെസ്റ്റുകളും ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കൃത്രിമ കാൽ വിതരണവും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് 8589000456 ൽ വിളിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167604/moopens-medical-college-pmr-department)