---
title: "മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു"
english_title: "Omicron at malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16762/omicron-at-malappuram"
published_at: "2021-12-18T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdd92ab31b4_images - 2021-12-18T182041.009.jpeg"
keywords: []
---

# മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

> **Lead Summary:** മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമാനില്‍ നിന്നെത്തിയ മുപ്പത്തിയാറുകാരനായ മംഗളൂരു സ്വദേശിക്കാണ് രോഗം.

## Article Content

മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമാനില്‍ നിന്നെത്തിയ മുപ്പത്തിയാറുകാരനായ മംഗളൂരു സ്വദേശിക്കാണ് രോഗം.

ആരോഗ്യപ്രശ്നങ്ങളില്ല. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഈ മാസം 14 ന് ഒമാനിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാൻസാനിയയിൽ ഇദ്ദേഹം പോയിരുന്നുവെന്നാണ് വിവരം. വിഡിയോ റിപ്പോർട്ട് കാണാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16762/omicron-at-malappuram)