---
title: "കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍"
english_title: "Kasaragod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167635/kasaragod"
published_at: "2023-12-07T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65719f5e42dec_Picsart_23-12-07_15-57-10-809.jpg"
keywords: []
---

# കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

> **Lead Summary:** **ബത്തേരി**: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികളായ യുവാക്കളെ പിടികൂടി. പി.പി. സിറാജ്, ജെ. മുഹമ്മദ് റാഷിദ് എന്നിവരെയാണ് ബത്തേരി എസ്.ഐ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**ബത്തേരി**: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികളായ യുവാക്കളെ പിടികൂടി. പി.പി. സിറാജ്, ജെ. മുഹമ്മദ് റാഷിദ് എന്നിവരെയാണ് ബത്തേരി എസ്.ഐ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലാകുന്നത്. 228 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍. 60 ജെ. 4853 കാറും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സി.പി.ഒ ഷൈജു, സി.പി.ഒ ശരത്ത് പ്രകാശ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167635/kasaragod)