---
title: "സ്വകാര്യ ബസ്സുകൾക്ക് എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്."
english_title: "Motorvehicledpt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167661/motorvehicledpt"
published_at: "2023-12-07T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571be0e39c55_IMG-20231207-WA0031.jpg"
keywords: []
---

# സ്വകാര്യ ബസ്സുകൾക്ക് എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

> **Lead Summary:** **കണ്ണൂർ**: സ്വകാര്യ ബസ്സുകൾക്ക് എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാതിലുകൾ തുറന്നു വച്ചും എമർജൻസി എക്സിറ്റ് തടസ്സപ്പെടുത്തിയും കളർ കോഡിന് വിരുദ്ധമായി ചിത്രങ്ങളും സ്റ്റിക്കറുകളും പതിപ്പിച്ച് സർവീസ് നടത്തിയ 12 ബസ്സുകൾക്കെതിരെ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശക്തമായ നടപടികൾ സ്വീകരിച്ചു.കൂടാതെ അമിത ശബ്ദ തരംഗങ്ങൾ പുറപ്പെടുവിച്ചു സർവീസ് നടത്തുന്ന മോട്ടോർ സൈക്കിൾ, മറ്റു വാഹനങ്ങൾ എന്നിവയ്ക്കെതിരെയും നടപടികൾ സ്വീകരിച്ചതായി എൻഫോഴ്സ്മെന്റ് ആർ ടി ഒ. സി യു മുജീബ് അറിയിച്ചു.

## Article Content

**കണ്ണൂർ**: സ്വകാര്യ ബസ്സുകൾക്ക് എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാതിലുകൾ തുറന്നു വച്ചും എമർജൻസി എക്സിറ്റ് തടസ്സപ്പെടുത്തിയും കളർ കോഡിന് വിരുദ്ധമായി ചിത്രങ്ങളും സ്റ്റിക്കറുകളും പതിപ്പിച്ച് സർവീസ് നടത്തിയ 12 ബസ്സുകൾക്കെതിരെ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശക്തമായ നടപടികൾ സ്വീകരിച്ചു.കൂടാതെ അമിത ശബ്ദ തരംഗങ്ങൾ പുറപ്പെടുവിച്ചു സർവീസ് നടത്തുന്ന മോട്ടോർ സൈക്കിൾ, മറ്റു വാഹനങ്ങൾ എന്നിവയ്ക്കെതിരെയും നടപടികൾ സ്വീകരിച്ചതായി എൻഫോഴ്സ്മെന്റ് ആർ ടി ഒ. സി യു മുജീബ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167661/motorvehicledpt)