---
title: "കർഷകന്റെ ആവശ്യങ്ങൾ ഇരുട്ടിൽ തന്നെ; നഷ്ടപരിഹാര പാക്കേജ് വൈകുന്നു"
english_title: "Package "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167666/package"
published_at: "2023-12-07T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571c404e37dd_PicsArt_12-07-06.37.13.jpg"
keywords: []
---

# കർഷകന്റെ ആവശ്യങ്ങൾ ഇരുട്ടിൽ തന്നെ; നഷ്ടപരിഹാര പാക്കേജ് വൈകുന്നു

> **Lead Summary:** **ഇരിട്ടി : ** 400 കെവി ഇടനാഴി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജങ്ങളുടെ ആശങ്കക്ക് പരിഹാരം കാണാതെ പ്രത്യേക നഷ്ടപരിഹാര പാക്കേജിൽ തീരുമാനം വൈകുന്നു. നവംബർ 28ന് സണ്ണി ജോസഫ് എംഎൽ എക്ക് വൈദ്യുത നൽകിയ മറുപടിയിലും പഴയ നഷ്ട പരിഹാര തുകയിൽ തന്നെ ഉറച്ചുനിൽക്കുന്ന കെഎസ്ഇബി പ്രത്യേക നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചു് ഒന്നും പറയുന്നില്ല.

## Article Content

**ഇരിട്ടി : ** 400 കെവി ഇടനാഴി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജങ്ങളുടെ ആശങ്കക്ക് പരിഹാരം കാണാതെ പ്രത്യേക നഷ്ടപരിഹാര പാക്കേജിൽ തീരുമാനം വൈകുന്നു. നവംബർ 28ന് സണ്ണി ജോസഫ് എംഎൽ എക്ക് വൈദ്യുത നൽകിയ മറുപടിയിലും പഴയ നഷ്ട പരിഹാര തുകയിൽ തന്നെ ഉറച്ചുനിൽക്കുന്ന കെഎസ്ഇബി പ്രത്യേക നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചു് ഒന്നും പറയുന്നില്ല.

നഷ്ടപരിഹാരത്തെ കുറിച്ചു് ഗവർമെന്റ് തലത്തിൽ തീരുമാനം എടുത്താൽ അധിക ബാദ്ധ്യത ഗവർമെന്റ് തന്നെ ഏറ്റെടുക്കണം എന്നാണ് കെഎസ്ഇബി യുടെ നിലപാട്. 1500 ഏക്കറോളം കൃഷി ഭൂമിയും കൃഷിയും നഷ്ടമാകുന്ന കർഷകന്റെ നഷ്ടത്തെക്കുറിച്ചു് എംഎൽഎക്ക് ലഭിച്ച മറുപടിയിൽ ഒന്നും പറയാത്തത് കർഷകന്റെ ആശങ്ക വർധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167666/package)