---
title: "സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു"
english_title: "Accident dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167673/accident-dead"
published_at: "2023-12-07T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571cba405562_n56324250217019563612743fef8eb118690d1a701b9c425986a1dc869d5910cc09898010ceaf8584c6ff95.jpg"
keywords: []
---

# സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

> **Lead Summary:** **കോട്ടയം:** കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്ബില്‍ നിജോ തോമസ് , ഇരുപത്തിയാറാം മൈല്‍, പുല്‍പ്പാറ ബിനു പി.പി എന്നിവരാണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ പേട്ടക്കവലയ്ക്ക് സമീപം സ്വകാര്യ ബസില്‍ ബൈക്കിടിച്ചായിരുന്നു അപകടം. കോട്ടയത്ത് നിന്നും നെടുങ്കണ്ടത്തിന് പോയ സെന്‍റ് ജോര്‍ജ് ബസിലേക്ക് നിയന്ത്രണം വിട്ടുവന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

## Article Content

**കോട്ടയം:** കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്ബില്‍ നിജോ തോമസ് , ഇരുപത്തിയാറാം മൈല്‍, പുല്‍പ്പാറ ബിനു പി.പി എന്നിവരാണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ പേട്ടക്കവലയ്ക്ക് സമീപം സ്വകാര്യ ബസില്‍ ബൈക്കിടിച്ചായിരുന്നു അപകടം. കോട്ടയത്ത് നിന്നും നെടുങ്കണ്ടത്തിന് പോയ സെന്‍റ് ജോര്‍ജ് ബസിലേക്ക് നിയന്ത്രണം വിട്ടുവന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

സംഭവ സ്ഥലത്ത് തന്നെ ബിനു മരിച്ചു. നിജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസവും അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167673/accident-dead)