---
title: "നവകേരള യാത്ര: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദ്ദനം"
english_title: "Dyfi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167689/dyfi"
published_at: "2023-12-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571dc814db53_n56327357217019607303227b7b10d9ec9623b6106b08af360ef1e688d366ede8f4d4e4b714970b0495558e.jpg"
keywords: []
---

# നവകേരള യാത്ര: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദ്ദനം

> **Lead Summary:** **കൊച്ചി: **നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഫോര്‍ത്ത്, കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും കാമറ മാൻ മാഹിൻ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയിലായിരുന്നു സംഭവം.

## Article Content

**കൊച്ചി: **നവകേരള യാത്രയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഫോര്‍ത്ത്, കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും കാമറ മാൻ മാഹിൻ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയിലായിരുന്നു സംഭവം.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ഷൂട്ട്‌ ചെയ്തതിനായിരുന്നു മര്‍ദ്ദനം. കാമറയും മൊബൈലും പിടിച്ചു വാങ്ങാൻ ശ്രമിച്ചു, നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണത്തിപ്പെടുത്തി.

പോലീസ് നോക്കി നില്‍ക്കവേയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167689/dyfi)