---
title: "കോവിഡ് ധനസഹായം: പോർട്ടലിൽ ചേർക്കാൻ 20, 21 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "Covid financial help"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16771/covid-financial-help"
published_at: "2021-12-18T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bde275caf3e_images - 2021-12-18T190021.910.jpeg"
keywords: []
---

# കോവിഡ് ധനസഹായം: പോർട്ടലിൽ ചേർക്കാൻ 20, 21 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** കണ്ണൂര്‍ :കോവിഡ് 19 ദുരന്തം ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ഡിസംബർ 20, 21 തീയതികളിൽ എല്ലാ താലൂക്ക് ഓഫീസുകളിലും ക്യാമ്പ് സംഘടിപ്പിച്ച് അർഹരായവരുടെ വിവരങ്ങൾ പോർട്ടലിൽ ചേർക്കാൻ നടപടി സ്വീകരിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ നിർദേശം നൽകി.

## Article Content

കണ്ണൂര്‍ :കോവിഡ് 19 ദുരന്തം ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ഡിസംബർ 20, 21 തീയതികളിൽ എല്ലാ താലൂക്ക് ഓഫീസുകളിലും ക്യാമ്പ് സംഘടിപ്പിച്ച് അർഹരായവരുടെ വിവരങ്ങൾ പോർട്ടലിൽ ചേർക്കാൻ നടപടി സ്വീകരിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ നിർദേശം നൽകി.

ഇതിനായി എല്ലാ താലൂക്കിലും ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ചംഗ ടീം രൂപീകരിക്കും. താലൂക്ക് പരിധിയിലെ എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും അറിയിപ്പ് നൽകി ധനസഹായത്തിന് അർഹരായ എല്ലാവരെയും പ്രസ്തുത തീയതികളിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനും നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16771/covid-financial-help)