---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167758/kannur"
published_at: "2023-12-08T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572961065bb1_download.png"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

> **Lead Summary:** കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 12ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത,

## Article Content

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 12ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത,

പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ അത് തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0497 2835183. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167758/kannur)