---
title: "പാനുണ്ട മഹാദേവ ക്ഷേത്രത്തിൽ  ഭാഗവത സപ്താഹ യജ്ഞം ഡിസംബർ എട്ടു മുതൽ 15 വരെ "
english_title: "panunda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167788/panunda"
published_at: "2023-12-08T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572af6bdd34b_Screenshot_20231208-111649_WhatsApp.jpg"
keywords: []
---

# പാനുണ്ട മഹാദേവ ക്ഷേത്രത്തിൽ  ഭാഗവത സപ്താഹ യജ്ഞം ഡിസംബർ എട്ടു മുതൽ 15 വരെ 

> **Lead Summary:** ***പാനുണ്ട***: പാനുണ്ട മഹാദേവ ക്ഷേത്രത്തിൽ മൂന്നാമത് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ എട്ടു മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും യജ്ഞം നടക്കുക. ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരി മേലാറ്റൂരിന് വരവേൽപ് നൽകും.

## Article Content

***പാനുണ്ട***: പാനുണ്ട മഹാദേവ ക്ഷേത്രത്തിൽ മൂന്നാമത് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ എട്ടു മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും യജ്ഞം നടക്കുക. ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരി മേലാറ്റൂരിന് വരവേൽപ് നൽകും.

തുടർന്ന് സഹസ്ര ദീപ സമർപ്പണവും നടക്കും. രാത്രി 7ന് ഭാഗവത മഹാത്മ്യ പ്രഭാഷണം നടക്കും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകുന്നേരം 8.30 വരെയാണ് പാരായണവും പ്രഭാഷണവും നടക്കുക. തുടർന്നുള്ള ദിവസങ്ങളിലും നിരവധി ചടങ്ങുകളും വഴിപാടുകളും ആണ് ക്ഷേത്രസന്നിധിയിൽ നടക്കുക. ക്ഷേത്രം സെക്രട്ടറി സി.എം ഗോപിനാഥ്, ഭാരവാഹികളായ കെ.രാഘവൻ, യു.ദിനേശൻ, എം.സുകുമാരൻ, മാണിയത്ത് ജയദേവൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167788/panunda)