---
title: "എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: " Sndp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167875/Sndp "
published_at: "2023-12-08T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65731928b06a4_IMG-20231208-WA0004.jpg"
keywords: []
---

# എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **ഇരിട്ടി: **എസ്.എൻ.ഡി.പി യോഗം ഇരിട്ടിയൂണിയന്റെയും കണ്ണൂർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. യോഗം ദേവസ്വം സെക്രട്ടറി. അരയാക്കണ്ടി സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി അജി അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **എസ്.എൻ.ഡി.പി യോഗം ഇരിട്ടിയൂണിയന്റെയും കണ്ണൂർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. യോഗം ദേവസ്വം സെക്രട്ടറി. അരയാക്കണ്ടി സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി അജി അധ്യക്ഷത വഹിച്ചു.

മിംസ് ഹോസ്പിറ്റലിലെ ഡോക്ടർ അഖിൽ രാജശേഖരൻ ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, ക്യാമ്പ് കോഡിനേറ്റർ റോജി തോമസ്, രവി വള്ളിത്തോട്, പി .ജി. രാമകൃഷ്ണൻ, കൃഷ്ണൻകുട്ടി പടിയൂർ, അനൂപ് പനക്കൽ, ശശിതറപ്പേൽ നിർമ്മല അനിരുദ്ധൻ, കെ.കെ സോമൻ, എ.എൻ സുകുമാരൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 150 പേർ പങ്കെടുത്തു. മരുന്നു വിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167875/Sndp )