---
title: "മാട്ടറ ഗവ. എൽപി സ്കൂളിൽ പുതിയ ഫലവൃക്ഷ തോട്ടം ഒരുക്കി"
english_title: "Mattara government lp school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167898/mattara-government-lp-school"
published_at: "2023-12-08T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65732b872eacc_IMG-20231208-WA0014.jpg"
keywords: []
---

# മാട്ടറ ഗവ. എൽപി സ്കൂളിൽ പുതിയ ഫലവൃക്ഷ തോട്ടം ഒരുക്കി

> **Lead Summary:** **മാട്ടറ: **സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഫലവൃക്ഷ തോട്ടം ഒരുക്കി. കാട് കയറികിടന്ന കിടന്ന സ്ഥലം ഒരുക്കിയാണ് പുതിയ ഫല വൃക്ഷ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. മിറാക്കിൾ ഫ്രൂട്ട്, റമ്പൂട്ടാൻ, ബെറബെറ, വിയറ്റ്നാം ഏർലി ജാക്ക്, ഓൾ സീസൺ മാംഗോ, ദുരിയൻ, അബിയു, റെഡ് ലേഡി പപ്പായ, ഗോൾഡൻ പപ്പായ,ബുഷ് ഓറഞ്ച് അടക്കം ഇരുപത്തിയഞ്ചിലധികം ഇനങ്ങളിലുള്ള ഫലവൃക്ഷ തൈകളാണ് തോട്ടത്തിൽവച്ച് പിടിപ്പിച്ചത്.

## Article Content

**മാട്ടറ: **സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഫലവൃക്ഷ തോട്ടം ഒരുക്കി. കാട് കയറികിടന്ന കിടന്ന സ്ഥലം ഒരുക്കിയാണ് പുതിയ ഫല വൃക്ഷ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. മിറാക്കിൾ ഫ്രൂട്ട്, റമ്പൂട്ടാൻ, ബെറബെറ, വിയറ്റ്നാം ഏർലി ജാക്ക്, ഓൾ സീസൺ മാംഗോ, ദുരിയൻ, അബിയു, റെഡ് ലേഡി പപ്പായ, ഗോൾഡൻ പപ്പായ,ബുഷ് ഓറഞ്ച് അടക്കം ഇരുപത്തിയഞ്ചിലധികം ഇനങ്ങളിലുള്ള ഫലവൃക്ഷ തൈകളാണ് തോട്ടത്തിൽവച്ച് പിടിപ്പിച്ചത്.

കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാക്കുന്ന രീതിയിൽ തൈകളുടെ പേര് വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്. സുവർണ്ണ ജൂബിലി വർഷത്തിൽ നടന്നു വരുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായി ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഫലവൃക്ഷ തൈ നടീൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സമീറ പള്ളിപ്പാത്ത് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ്‌ കെ.കെ. സാബു അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ തൈകൾ സംഭാവന നൽകിയ പ്രമുഖ വ്യാപാരി പി.എ. നിഷാദ് മുഖ്യാതിഥി ആയിരുന്നു. മാട്ടറ വാർഡ് മെമ്പർ സരുൺ തോമസ്, മുതിർന്ന അദ്ധ്യാപിക ജോളിക്കുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167898/mattara-government-lp-school)