---
title: "മദ്യലഹരിയില്‍ ബസില്‍ കയറി ആക്രമണം; രണ്ടുപേര്‍ക്കെതിരെ കേസ്"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167918/police-case"
published_at: "2023-12-08T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657339e57fb05_n56359108617020501345927358b7b321203491063186864c0266135e6b3f769df9b1b5d9212692b4dcdb58.jpg"
keywords: []
---

# മദ്യലഹരിയില്‍ ബസില്‍ കയറി ആക്രമണം; രണ്ടുപേര്‍ക്കെതിരെ കേസ്

> **Lead Summary:** **പാലക്കാട്: **മദ്യലഹരിയില്‍ ബസില്‍ കയറി അക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസ്. പാലക്കാട് കുറ്റനാട് ആണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചിന് പാലക്കാട് - തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശങ്കര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 

## Article Content

**പാലക്കാട്: **മദ്യലഹരിയില്‍ ബസില്‍ കയറി അക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസ്. പാലക്കാട് കുറ്റനാട് ആണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചിന് പാലക്കാട് - തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശങ്കര്‍ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. 

മദ്യലഹരിയിലായിരുന്ന രണ്ടുപേര്‍ പട്ടാമ്ബി വികെ കടവ് റോഡിന് സമീപത്ത് ബസ് തടഞ്ഞ് നിര്‍ത്തുകയും ബസില്‍ കയറി യാത്രക്കാരെയും കണ്ടക്ടറെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കൂറ്റനാട് സെന്‍ററില്‍ എത്തി ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ ബസിന്‍റെ ഫ്രണ്ട് ഗ്ലാസും വശങ്ങളിലെ ഗ്ലാസും കല്ലെടുത്ത് ഇടിച്ച്‌ തകര്‍ത്തു. ബസ് ഡ്രൈവറുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167918/police-case)