---
title: "പ്രതിഭാ പിന്തുണ പദ്ധതി; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167952/applynow"
published_at: "2023-12-09T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573de987fa4e_images.png"
keywords: []
---

# പ്രതിഭാ പിന്തുണ പദ്ധതി; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ദേശീയ അന്തര്‍ദേശീയ തലത്തിലെ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പ്രതിഭാ പിന്തുണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ പ്രതിഭ പിന്തുണയില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് കലാ-കായിക മത്സരങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതിക്കാരായവര്‍ക്ക് അപേക്ഷിക്കാം.

## Article Content

ദേശീയ അന്തര്‍ദേശീയ തലത്തിലെ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പ്രതിഭാ പിന്തുണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ പ്രതിഭ പിന്തുണയില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് കലാ-കായിക മത്സരങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതിക്കാരായവര്‍ക്ക് അപേക്ഷിക്കാം.

2022-23, 2023-24 വര്‍ഷങ്ങളില്‍ പ്രതിഭ തെളിയിച്ചവരാകണം. അപേക്ഷയോടൊപ്പം അംഗീകാരം/ മികവ്/ പ്രവേശനം ലഭിച്ചത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, നേറ്റിവിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി ലഭ്യമാക്കണം. ഡിസംബര്‍ 20വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700596. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167952/applynow)