---
title: "#Kanamrajendran | കാനത്തിന്റെ ഭൗതിക ശരീരം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്; സംസ്‌കാരം നാളെ കോട്ടയത്ത്"
english_title: "Kanam rajendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167979/kanam-rajendran"
published_at: "2023-12-09T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573f17719b9f_Screenshot_2023-12-09-10-14-38-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kanamrajendran | കാനത്തിന്റെ ഭൗതിക ശരീരം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്; സംസ്‌കാരം നാളെ കോട്ടയത്ത്

> **Lead Summary:** അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നു. തിരുവനന്തപുരം പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനമുണ്ടാകും.

## Article Content

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നു. തിരുവനന്തപുരം പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനമുണ്ടാകും.

തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടിലാണ് കാനത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഹൃദയാഘാതത്തെ തുടർന്നാണ് 73കാരനായ കാനം രാജേന്ദ്രൻ അന്തരിച്ചത്. പ്രമേഹത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാൽപാദം ഏതാനും നാൾ മുമ്പ് മുറിച്ചുമാറ്റിയിരുന്നു.

ചികിത്സയിലിരിക്കെ ശ്വാസതടസ്സം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് മരണം സംഭവിച്ചത്. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയാണ് കാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167979/kanam-rajendran)