---
title: "#Kanamrajendran | കാനം രാജേന്ദ്രന്റെ വിയോഗം: നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു"
english_title: "Kanam rajendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167982/kanam-rajendran"
published_at: "2023-12-09T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573f3a1e86c1_Screenshot_2023-12-09-10-23-34-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kanamrajendran | കാനം രാജേന്ദ്രന്റെ വിയോഗം: നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു

> **Lead Summary:** സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം മൂലം ഇന്ന് നവകേരള സദസ്സിന്റെ ഭാഗമായുള്ള പരിപാടികള്‍ ഉണ്ടാകില്ല.

## Article Content

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം മൂലം ഇന്ന് നവകേരള സദസ്സിന്റെ ഭാഗമായുള്ള പരിപാടികള്‍ ഉണ്ടാകില്ല.

കൊച്ചിയിലാണ് നവകേരളയാത്ര പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയില്‍ നവകേരള സദസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വൈകീട്ടോടെ കാനത്തിന്റെ മരണം സംഭവിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി ആശുപത്രിയിലെത്തുകയും കാനത്തിന് അന്തിമാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നവകേരള സദസിന്റെ പരിപാടികള്‍ ശനിയാഴ്ച ഉണ്ടാകില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പെരുമ്പാവൂരില്‍ നിന്നും പര്യടനം തുടരും. മന്ത്രിമാര്‍ക്ക് കാനത്തിന്റെ പൊതുദര്‍ശനത്തിനുള്‍പ്പെടെ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167982/kanam-rajendran)