---
title: "#MahuaMoitra | മഹുവ മൊയ്ത്ര നിയമനടപടി സ്വീകരിച്ചേക്കും; സുപ്രീം കോടതിയിൽ നേരിട്ട് ഹർജി നൽകും"
english_title: "Mahua Moitra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167985/mahua-moitra"
published_at: "2023-12-09T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573f6272f871_Screenshot_2023-12-09-10-36-07-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #MahuaMoitra | മഹുവ മൊയ്ത്ര നിയമനടപടി സ്വീകരിച്ചേക്കും; സുപ്രീം കോടതിയിൽ നേരിട്ട് ഹർജി നൽകും

> **Lead Summary:** ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നിയമനടപടികൾക്കായി കൂടിയാലോചന ആരംഭിച്ചു. തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ അനുമതി ലഭിച്ചാൽ പുറത്താക്കൽ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും.

## Article Content

ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നിയമനടപടികൾക്കായി കൂടിയാലോചന ആരംഭിച്ചു. തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ അനുമതി ലഭിച്ചാൽ പുറത്താക്കൽ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും.

സുപ്രീം കോടതിയിൽ നേരിട്ട് ഹർജി നൽകും. എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടെന്നാണ് മഹുവയുടെ നിലപാട്. അവകാശലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രവിലേജ് കമ്മിറ്റിയാണ്. എന്നാൽ പുറത്താക്കൽ നടപടി ശുപാർശ ചെയ്തത് എത്തിക്‌സ് കമ്മിറ്റിയും. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിൽ വരേണ്ടത്. പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്‌സ് കമ്മിറ്റിക്ക് പുറത്താക്കൽ ശുപാർശ നൽകാനാകില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167985/mahua-moitra)