---
title: "#Kidnapping | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും"
english_title: "Kidnapping in Oyor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167994/kidnapping-in-oyor"
published_at: "2023-12-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573fc6809d84_Screenshot_2023-12-09-10-50-02-98_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kidnapping | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

> **Lead Summary:** **കൊല്ലം**: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തിരുന്നു.

## Article Content

**കൊല്ലം**: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തിരുന്നു.

മൊഴികളിൽ വൈരുധ്യം ഉണ്ടായാൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക. പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു.

പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞത്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167994/kidnapping-in-oyor)