---
title: "#DrShahna | ഡോ. ഷഹനയുടെ മരണം: പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി, തിങ്കളാഴ്ച പരിഗണിക്കും"
english_title: "Dr. Shahna's death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167999/dr-shahnas-death"
published_at: "2023-12-09T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573fea1caa9d_Screenshot_2023-12-09-11-08-15-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #DrShahna | ഡോ. ഷഹനയുടെ മരണം: പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി, തിങ്കളാഴ്ച പരിഗണിക്കും

> **Lead Summary:** തിരുവനന്തപുരത്തെ പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

## Article Content

തിരുവനന്തപുരത്തെ പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും. ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും. ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് മരണദിവസം ഷഹന റുവൈസിന് വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു.

ഷഹന മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാതെ നമ്പർ ബ്ലോക്ക് ചെയ്തിടാനാണ് റുവൈസ് ശ്രമിച്ചത്. രാവിലെ 9 മണിക്കാണ് ഷഹന റുവൈസിന് മെസേജ് അയച്ചത്. പിന്നാലെ റുവൈസ് നമ്പർ ബ്ലോക്ക് ചെയ്തു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഷഹനയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഷഹനയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാവാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് ഡോ. ഷഹനയുടെ ആത്മഹത്യക്ക് ഇടയാക്കിയത്.കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167999/dr-shahnas-death)