---
title: "ലോകസഭ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഇന്ന് കൂടി "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168016/thiruvananthapuram"
published_at: "2023-12-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65740c75a77e1_download_(2)_(5).jpeg"
keywords: []
---

# ലോകസഭ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഇന്ന് കൂടി 

> **Lead Summary:** **തിരുവനന്തപുരം**: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷിക്കാനായി അവസരം ഇന്ന് കൂടി മാത്രം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള അവസരം ഇന്ന്കൂടി മാത്രം. വില്ലേജ് ഓഫീസ് , താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓണ്‍ലൈനിലോ ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പരിശോധിക്കാം.

## Article Content

**തിരുവനന്തപുരം**: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷിക്കാനായി അവസരം ഇന്ന് കൂടി മാത്രം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള അവസരം ഇന്ന്കൂടി മാത്രം. വില്ലേജ് ഓഫീസ് , താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓണ്‍ലൈനിലോ ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പരിശോധിക്കാം.

ജനുവരി 5 നായിരിക്കും അധിമമായ വോട്ടര്‍പട്ടിക പ്രസദ്ധീകരിക്കുക.തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://voters.eci.gov.in/ എന്ന വെബ് സൈറ്റിലൂടെയോ voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168016/thiruvananthapuram)