---
title: "സംസ്ഥാനത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ നി​ർ​ത്തുന്നു"
english_title: "The M.Phil course has been discontinued in all the state universities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16806/the-mphil-course-has-been-discontinued-in-all-the-state-universities"
published_at: "2021-12-19T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be969db0328_images - 2021-12-19T074858.222.jpeg"
keywords: []
---

# സംസ്ഥാനത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ നി​ർ​ത്തുന്നു

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ നി​ർ​ത്തുന്നു. കോ​ഴ്​​സി​ന്​ ഇ​നി വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​ർ കൂ​ടി പ​െ​ങ്ക​ടു​ത്ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ഗ​വേ​ണി​ങ്​ ബോ​ഡി തീ​രു​മാ​നി​ച്ചു. പ​ക​രം നാ​ല്​ സെ​മ​സ്​​റ്റ​റു​ക​ളി​ലാ​യി ര​ണ്ട്​ വ​ർ​ഷ ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി വി​ത്ത്​ റി​സ​ർ​ച്) കോ​ഴ്​​സ്​ ആ​രം​ഭി​ക്കും. അ​തേ സ​മ​യം നി​ല​വി​ൽ കോ​ഴ്​​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ പൂ​ർ​ത്തി​യാ​ക്കാം. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 എം.​ഫി​ൽ നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്ക്​ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും​ എം.​ഫി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന്​ യു.​ജി.​സി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

## Article Content

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ നി​ർ​ത്തുന്നു. കോ​ഴ്​​സി​ന്​ ഇ​നി വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​ർ കൂ​ടി പ​െ​ങ്ക​ടു​ത്ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ഗ​വേ​ണി​ങ്​ ബോ​ഡി തീ​രു​മാ​നി​ച്ചു. പ​ക​രം നാ​ല്​ സെ​മ​സ്​​റ്റ​റു​ക​ളി​ലാ​യി ര​ണ്ട്​ വ​ർ​ഷ ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി വി​ത്ത്​ റി​സ​ർ​ച്) കോ​ഴ്​​സ്​ ആ​രം​ഭി​ക്കും. അ​തേ സ​മ​യം നി​ല​വി​ൽ കോ​ഴ്​​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ പൂ​ർ​ത്തി​യാ​ക്കാം. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 എം.​ഫി​ൽ നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്ക്​ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും​ എം.​ഫി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന്​ യു.​ജി.​സി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന്​ കോ​ഴ്​​സി​ന്​​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ വ്യ​ക്ത​ത തേ​ടി. സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ​ ഉ​പ​ദേ​ശ​വും തേ​ടി. കൗ​ൺ​സി​ൽ ഗ​വേ​ണി​ങ്​ ബോ​ഡി യോ​ഗം വി​ഷ​യം ച​ർ​ച്ച ചെ​യ്​​ത്​ തു​ട​രേ​െ​ണ്ട​ന്ന്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യു.​ജി.​സി നി​ർ​ദേ​ശ വി​രു​ദ്ധ​മാ​യി പ്ര​വേ​ശ​നം ന​ട​ത്തി​യാ​ൽ ​ യു.​ജി.​സി അം​ഗീ​കാ​ര​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ​ക​രം പി.​ജി കോ​ഴ്​​സി​ന്​ ശേ​ഷം സൂ​പ്പ​ർ ​സ്​​പെ​ഷാ​ലി​റ്റി എ​ന്ന നി​ല​യി​ൽ ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സ്​ ആ​രം​ഭി​ക്കാ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പു​തി​യ കോ​ഴ്​​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്​ തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കു​മെ​ന്ന നി​ർ​ദേ​ശ​വും കൗ​ൺ​സി​ൽ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. പി​എ​ച്ച്.​ഡി​ക്ക്​ മു​ന്നോ​ടി​യാ​യി മു​ന്നൊ​രു​ക്ക കോ​ഴ്​​സാ​യും ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത പി.​ജി കോ​ഴ്​​സി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പു​തി​യ കോ​ഴ്​​സ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ത​ന്നെ​യാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്യേ​ണ്ട​തെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​​ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ​ഗു​രു​ക്ക​ൾ​ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16806/the-mphil-course-has-been-discontinued-in-all-the-state-universities)