---
title: "കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവിന്റെ സ്റ്റേ;കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു"
english_title: "  Increased price "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16807/increased-price"
published_at: "2021-12-19T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be976c4e32d_images - 2021-12-19T075228.558.jpeg"
keywords: []
---

# കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവിന്റെ സ്റ്റേ;കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു

> **Lead Summary:** > കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ ഉത്പന്നമായ 'ഹില്ലി അക്വ" ലിറ്ററിന് 10 രൂപ വിലയ്ക്ക് ലഭിക്കുന്നുണ്ട്.

## Article Content

> കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ ഉത്പന്നമായ 'ഹില്ലി അക്വ" ലിറ്ററിന് 10 രൂപ വിലയ്ക്ക് ലഭിക്കുന്നുണ്ട്.

സർക്കാർ ഉത്തരവ് ഹൈക്കോടതി ബുധനാഴ്ചയാണ് സ്‌റ്റേ ചെയ്തത്. 1986ലെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയായിരുന്നു 2020 മാർച്ചിൽ വില 13 രൂപയാക്കിയത്. കുടിവെള്ളം 1955ലെ കേന്ദ്ര അവശ്യവസ്തു നിയമത്തിന്റെ പരിധിയിലാണ് ഉൾപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിനാണ് വില നിശ്ചയിക്കാൻ അധികാരമെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്.

വെള്ളം നിറയ്ക്കുന്ന കുപ്പി, ബോട്ടിലുകളുടെ അടപ്പ്, ലേബൽ എന്നിവയുടെ നിർമ്മാണത്തിന് വരുന്ന ചെലവ് ഭീമമാണെന്നും വില കുറച്ചത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്നുമാണ് കമ്പനികളുടെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16807/increased-price)