---
title: "മാക്കൂട്ടം ചുരം റോഡിൽ കോഴികയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് നൂറിലേറെ കോഴികൾ ചത്തു"
english_title: "Makootam pass road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168080/makootam-pass-road"
published_at: "2023-12-09T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65744cb383d9d_Screenshot_2023-12-09-16-30-14-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാക്കൂട്ടം ചുരം റോഡിൽ കോഴികയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് നൂറിലേറെ കോഴികൾ ചത്തു

> **Lead Summary:** **ഇരിട്ടി**: മാക്കൂട്ടം ചുരം റോഡിൽ കോഴികളെ കയറ്റിവരികയായിരുന്ന പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് നൂറിലേറെ കോഴികൾ ചത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചയോടെ ആയിരുന്നു അപകടം. വീരാജ്പേട്ട ഭാഗത്തുനിന്നും ഇറച്ചി കോഴികളുമായി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനോട് ചേർന്ന തോട്ടിന്റെ പാലത്തിന് സമീപം മറിഞ്ഞത്.

## Article Content

**ഇരിട്ടി**: മാക്കൂട്ടം ചുരം റോഡിൽ കോഴികളെ കയറ്റിവരികയായിരുന്ന പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് നൂറിലേറെ കോഴികൾ ചത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചയോടെ ആയിരുന്നു അപകടം. വീരാജ്പേട്ട ഭാഗത്തുനിന്നും ഇറച്ചി കോഴികളുമായി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനോട് ചേർന്ന തോട്ടിന്റെ പാലത്തിന് സമീപം മറിഞ്ഞത്.

വാഹനം റോഡിലേക്ക് മറിഞ്ഞു വീണതോടെ ഇതിൽ ഉണ്ടായിരുന്ന കോഴികളെ നിറച്ച പെട്ടികൾ മുഴുവൻ തോട്ടിലേക്ക് തെറിച്ചു വീണു. പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്ക് വീണ പെട്ടികളിലുണ്ടായിരുന്ന നൂറിലേറെ കോഴികളാണ് ചത്തത്.

ചുരം മേഖലയിൽ മാക്കൂട്ടം കാക്കത്തോട് ഭാഗങ്ങളിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചുരമിറങ്ങി വരുന്ന വാഹനങ്ങൾ നിരപ്പായ പ്രദേശത്ത് എത്തുന്നതോടെ വേഗതകൂട്ടുന്നത് അപകടത്തിന് കാരണം ആകുന്നത്. ചുരം റോഡ് പൂർണ്ണമായും തകർന്നതും അപകടത്തിന് മറ്റൊരു കാരണമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168080/makootam-pass-road)