---
title: "ന​ഗ​ര​പ​രി​ധി​യി​ലെ നി​ര​ത്തു​ക​ളി​ൽ​നി​ന്ന് ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്കും​ :ഹൈക്കോടതി"
english_title: "Exclude diesel vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16811/exclude-diesel-vehicles"
published_at: "2021-12-19T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be9f8d72580_images - 2021-12-19T082709.842.jpeg"
keywords: []
---

# ന​ഗ​ര​പ​രി​ധി​യി​ലെ നി​ര​ത്തു​ക​ളി​ൽ​നി​ന്ന് ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്കും​ :ഹൈക്കോടതി

> **Lead Summary:** കൊ​ച്ചി: ന​ഗ​ര​പ​രി​ധി​യി​ലെ നി​ര​ത്തു​ക​ളി​ൽ​നി​ന്ന് പ​ടി​പ​ടി​യാ​യി ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ​ൈഹ​കോ​ട​തി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ നി​ർ​ദേ​ശം​. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി ചെ​ഷ​യ​ർ ടാ​ർ​സ​ൻ ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ കോ​ട​തി, ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി.

## Article Content

കൊ​ച്ചി: ന​ഗ​ര​പ​രി​ധി​യി​ലെ നി​ര​ത്തു​ക​ളി​ൽ​നി​ന്ന് പ​ടി​പ​ടി​യാ​യി ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ​ൈഹ​കോ​ട​തി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ നി​ർ​ദേ​ശം​. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി ചെ​ഷ​യ​ർ ടാ​ർ​സ​ൻ ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ കോ​ട​തി, ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി.

ഓ​ട്ടോ​യ​ട​ക്ക​മു​ള്ള പൊ​തു ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ​ക​രം സി.​എ​ൻ.​ജി/ എ​ൽ.​എ​ൻ.​ജി വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​വ​ശ്യം. വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ൽ രാ​ജ്യ​ത്തെ 24ാം സ്ഥാ​ന​ത്താ​ണ് കൊ​ച്ചി ന​ഗ​രം.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​െൻറ പ്ര​ധാ​ന കാ​ര​ണ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളാ​ണെ​ന്ന്​ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16811/exclude-diesel-vehicles)