---
title: "ഹോസ്റ്റലിനു മുകളില്‍നിന്ന് ചാടി; ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168148/dead"
published_at: "2023-12-09T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6574975c7f918_n56388797817021395867952b9fd0e65ee15852bbbbd72c9920c31a04c9142e480f477795a754787111e49a.jpg"
keywords: []
---

# ഹോസ്റ്റലിനു മുകളില്‍നിന്ന് ചാടി; ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിന്‍റെ മുകളില്‍നിന്നു ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജിലെ എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി ഉദയംപേരൂര്‍ സ്വദേശിനി അതിഥി ബെന്നി ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിന്‍റെ മുകളില്‍നിന്നു ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജിലെ എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി ഉദയംപേരൂര്‍ സ്വദേശിനി അതിഥി ബെന്നി ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടിയത്. ഗുരുതര പരിക്കിനെത്തുടര്‍ന്ന് ഗോകുലം മെഡിക്കല്‍ കോളിജില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തിലെ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168148/dead)