---
title: "ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം"
english_title: "National Youth Festival: Essay Writing Competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16818/national-youth-festival-essay-writing-competition"
published_at: "2021-12-19T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beaebf09135_images - 2021-12-19T093157.645.jpeg"
keywords: []
---

# ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം

> **Lead Summary:** കണ്ണൂര്‍ :ജനുവരി 12 മുതല്‍ 16 വരെ പുതുച്ചേരിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 15-29 പ്രായമുള്ളവര്‍ക്ക് പ്രബന്ധ രചനാ മത്സരം നടത്തുന്നു.

## Article Content

കണ്ണൂര്‍ :ജനുവരി 12 മുതല്‍ 16 വരെ പുതുച്ചേരിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 15-29 പ്രായമുള്ളവര്‍ക്ക് പ്രബന്ധ രചനാ മത്സരം നടത്തുന്നു.

2047ല്‍ എന്റെ സ്വപ്നത്തിലെ ഭാരതം, ആസാദി കാ അമൃത് മഹോത്സവം: ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമര നായകന്മാര്‍ എന്നീ രണ്ട് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 300 വാക്കില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധം ഡിസംബര്‍ 22ന് വൈകിട്ട് അഞ്ച് മണിക്കകം dyc.kannur@gmail.com ല്‍ അയക്കണം. രചയിതാവിന്റെ പേര്, ജനന തീയ്യതി, വയസ്, ബ്ലോക്ക്, ജില്ല, പൂര്‍ണ്ണ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേക പേപ്പറില്‍ തയ്യാറാക്കി പ്രബന്ധത്തോടൊപ്പം സമര്‍പ്പിക്കണം. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ ദേശീയ യുവജനോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0497 2700881, 9957192496

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16818/national-youth-festival-essay-writing-competition)