---
title: "വയനാട്ടിൽ  കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168186/wayanad"
published_at: "2023-12-10T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575408a872f1_IMG-20231210-WA0010.jpg"
keywords: []
---

# വയനാട്ടിൽ  കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി

> **Lead Summary:** **കൽപ്പറ്റ**: വയനാട്ടിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പോലീസുദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്.

## Article Content

**കൽപ്പറ്റ**: വയനാട്ടിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പോലീസുദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്.

എന്നാൽ ഇന്നലെ വനം വകുപ്പുദ്യോഗസ്ഥർ നൽകിയ എല്ലാ ഉറപ്പും പാലിക്കാതെ മൃതദേഹം സംസ്കരിക്കില്ലന്ന നിലപാടിലാണ് നാട്ടുകാർ. അതിനിടെ ഇന്നലെ പ്രജീഷിനെ ആക്രമിച്ച കടുവ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതെ അന്വേഷിക്കുന്നതിനിടെ വൈകുന്നേരമാണ് കടുവ ശരീരം പാതി ഭക്ഷിച്ച നിലയിൽ മരോട്ടി പറമ്പിൽ പ്രജീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് നഷ്ടപരിഹാരവും കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതും ഉൾപ്പടെ നാല് ഉറപ്പുകളാണ് എം.എൽ.എ. യുടെ സാന്നിധ്യത്തിൽ വനം വകുപ്പുദ്യോഗസ്ഥർ നാട്ടുകാർക്ക്  നൽകിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168186/wayanad)