---
title: "ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്"
english_title: "Social worker  vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16819/social-worker-vacancy"
published_at: "2021-12-19T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beaf465cdb2_images - 2021-12-19T093414.334.jpeg"
keywords: []
---

# ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

> **Lead Summary:** കണ്ണൂര്‍ :ബാലനീതി നിയമം-2015 പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യനില നിര്‍ണയിക്കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂര്‍ :ബാലനീതി നിയമം-2015 പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യനില നിര്‍ണയിക്കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം എസ് സി സൈക്കോളജി യും കുട്ടികളുടെ മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം എസ് ഡബ്ല്യു, എം എ (സോഷേ്യാളജി), അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് സൈക്കോ സോഷ്യല്‍ വര്‍ക്കറുടെ യോഗ്യത.  

ഉദേ്യാഗാര്‍ഥികള്‍ അപേക്ഷ, ഫോട്ടോ, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പര്‍ എസ് 6, തലശ്ശേരി 670104 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍:0490 2967199.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16819/social-worker-vacancy)