---
title: "രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ 126 ആയി"
english_title: "126 omicron cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16821/126-omicron-cases"
published_at: "2021-12-19T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beb2ed95530_images - 2021-12-19T094948.863.jpeg"
keywords: []
---

# രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ 126 ആയി

> **Lead Summary:** രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ 126 ആയി. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

## Article Content

രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ 126 ആയി. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

കർണാടകയിൽ ആറും കേരളത്തിൽ നാലും കേസുകൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 43 പേർക്കാണ് ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡൽഹി-22, രാജസ്ഥാൻ-17, കർണാടക-14, തെലുങ്കാന-8, ഗുജറാത്ത്-7, കേരളം-11, ആന്ധ്രാപ്രദേശ്-1, ചണ്ഡീഗഡ്-1, തമിഴ്നാട്-1, പശ്ചിമ ബംഗാൾ-1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16821/126-omicron-cases)