---
title: "വയനാട്ടിലെ കടുവ ആക്രമണം ഉത്തരവാദിത്വം സർക്കർ ഏറ്റെടുക്കണം: ഹ്യൂമൻ റൈറ്റ്സ് മിഷൻ "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168235/wayanad"
published_at: "2023-12-10T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657570bcb218e_Screenshot_20231210-132735_WhatsApp.jpg"
keywords: []
---

# വയനാട്ടിലെ കടുവ ആക്രമണം ഉത്തരവാദിത്വം സർക്കർ ഏറ്റെടുക്കണം: ഹ്യൂമൻ റൈറ്റ്സ് മിഷൻ 

> **Lead Summary:** **എറണാകുളം**:വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷി 36 കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം എന്നും ഇരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം ഉടൻ അനുവദിക്കണം എന്നും കാണിച്ച് ജില്ലാ കലക്ടർക്കും എംപി എംഎൽഎ തുടങ്ങിയവർക്ക് നിവേദനം നൽകുമെന്നും ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന നേതൃത്വം അറിയിച്ചു.

## Article Content

**എറണാകുളം**:വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷി 36 കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം എന്നും ഇരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം ഉടൻ അനുവദിക്കണം എന്നും കാണിച്ച് ജില്ലാ കലക്ടർക്കും എംപി എംഎൽഎ തുടങ്ങിയവർക്ക് നിവേദനം നൽകുമെന്നും ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന നേതൃത്വം അറിയിച്ചു.

രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്. മനുഷ്യൻറെ ജീവന് ആപത്തായ ഈ നരഭോജി കടുവയെ കണ്ടെത്തി ജനസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ഉടൻ അധികാരികളുമായി ചർച്ച നടത്തുമെന്നും എറണാകുളത്തു നടന്ന ഹ്യുമൻ റൈറ്റ്സ് മിഷൻ സംസ്ഥാന നേതൃത്വ യോഗം അറിയിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഗോപാലൻ വയനാട് , വൈസ് പ്രസിഡൻറ് ലാലി പടിഞ്ഞാറത്തറ, സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് രാമചന്ദ്രൻ ട്രഷറർ അജീഷ് മൈക്കിൾ സംസ്ഥാന ഭരണസമിതി അംഗങ്ങൾ പ്രീത ചാലോട്, സവിത ഏഴോം, ലത കല്യാശ്ശേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168235/wayanad)